Sat, 25 October 2025
Facebook X Instagram Youtube
ad

ADVERTISEMENT

Filter By Tag : Price Hikes

വിലക്കയറ്റം രൂക്ഷം; പാ​ക് - അ​ഫ്ഗാ​ൻ അ​തി​ർ​ത്തി​യി​ൽ പ​ച്ച​ക്ക​റി​ക​ൾ കെ​ട്ടി​ക്കി​ട​ക്കു​ന്നു, പാ​കി​സ്ഥാ​നി​ൽ ത​ക്കാ​ളി വി​ല 600

ഇ​സ്ലാ​മാ​ബാ​ദ്: സം​ഘ​ർ​ഷ​ത്തി​ന് പി​ന്നാ​ലെ അ​തി​ർ​ത്തി അ​ട​ച്ച​ത് പാ​കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും തി​രി​ച്ച​ടി​യാ​കു​ന്നു. ഇ​രു​രാ​ജ്യ​ങ്ങ​ളി​ലും അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വി​ല കു​തി​ച്ചു​യ​ർ​ന്നു. സം​ഘ​ർ​ഷം പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​ശേ​ഷം പാ​കി​സ്ഥാ​നി​ൽ ത​ക്കാ​ളി​യു​ടെ വി​ല അ​ഞ്ചി​ര​ട്ടി​യാ​യി ഉ​യ​ർ​ന്നു.

എ​ല്ലാ വ്യാ​പാ​ര​വും ഗ​താ​ഗ​ത​വും ത​ട​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന് കാ​ബൂ​ളി​ലെ പാ​ക്-​അ​ഫ്ഗാ​ൻ ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്‌​സ് ത​ല​വ​ൻ ഖാ​ൻ ജാ​ൻ അ​ലോ​കോ​സെ വാ​ർ​ത്താ ഏ​ജ​ൻ​സി​യോ​ട് പ​റ​ഞ്ഞു. ഓ​രോ ദി​വ​സം ക​ഴി​യു​ന്തോ​റും ഇ​രു​വി​ഭാ​ഗ​ത്തി​നും ഏ​ക​ദേ​ശം മി​ല്യ​ൺ ഡോ​ള​ർ ന​ഷ്ടം സം​ഭ​വി​ക്കു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദി​വ​സ​വും ക​യ​റ്റു​മ​തി ചെ​യ്യു​ന്ന​തി​നാ​യി ഏ​ക​ദേ​ശം 500 ക​ണ്ടെ​യ്ന​ർ പ​ച്ച​ക്ക​റി​ക​ൾ ഞ​ങ്ങ​ളു​ടെ പ​ക്ക​ലു​ണ്ട്. അ​വ​യെ​ല്ലാം കേ​ടാ​കു​ക​യാ​ണെ​ന്നും അ​ലോ​കോ​സെ പ​റ​ഞ്ഞു. പാ​കി​സ്ഥാ​ൻ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ത​ക്കാ​ളി​യു​ടെ വി​ല 400 ശ​ത​മാ​ന​ത്തി​ല​ധി​കം ഉ​യ​ർ​ന്ന് കി​ലോ​യ്ക്ക് ഏ​ക​ദേ​ശം 600 പാ​കി​സ്ഥാ​ൻ രൂ​പ​യാ​യി ($2.13). അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്ന് വ​രു​ന്ന ആ​പ്പി​ളി​നും വി​ല കു​തി​ച്ചു​യ​രു​ക​യാ​ണ്.

ഏ​ക​ദേ​ശം 5,000 ക​ണ്ടെ​യ്ന​ർ സാ​ധ​ന​ങ്ങ​ൾ അ​തി​ർ​ത്തി​യു​ടെ ഇ​രു​വ​ശ​ത്തും കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന​തി​നാ​ൽ വി​പ​ണി​യി​ൽ പ​ച്ച​ക്ക​റി​ക​ൾ​ക്കും പ​ഴ​ങ്ങ​ൾ​ക്കും ക്ഷാ​മ​മു​ണ്ടെ​ന്ന് അ​ലോ​കോ​സെ പ​റ​ഞ്ഞു. ക​ഴി​ഞ്ഞ വാ​രാ​ന്ത്യ​ത്തി​ൽ ഖ​ത്ത​റും തു​ർ​ക്കി​യും ന​ട​ത്തി​യ ച​ർ​ച്ച​ക​ളി​ൽ വെ​ടി​നി​ർ​ത്ത​ൽ ക​രാ​റി​ൽ ഒ​പ്പു​വ​ച്ചി​രു​ന്നു. പ​ക്ഷേ അ​തി​ർ​ത്തി വ്യാ​പാ​രം ഇ​പ്പോ​ഴും ആ​രം​ഭി​ച്ചി​ട്ടി​ല്ല. അ​ടു​ത്ത ഘ​ട്ട ച​ർ​ച്ച​ക​ൾ ഒ​ക്ടോ​ബ​ർ 25ന് ​ഇ​സ്താം​ബൂ​ളി​ൽ ന​ട​ക്കും.

Latest News

Up